Saturday, May 30, 2009

44.GURUSTHAVAM- by Mahakavi Kumaran Aasan


























GURUSTHAVAM
- by Mahakavi Kumaranasan

Naryanamurthe! Gurunarayana murthe!
Naryana murthe! Paramacharya : Namasthe

Aarayukilandhathwamozhichaathimahassin -
Neram vazhikattum guruvallo paradaivam
Aaradhyanathorthidukil njhangalkkavidunnaam
Narayanamurthe! Gurunarayanamurthe!

Anpaarnnavarundo paravinjhanikalundo
Vanpakevedinjullavarundoithupole
Munpayi ninachokkeyilum njhangal bhajippu
Ninpaavanapaadam Gurunarayanamurthe.

Annyarku gunam chaivathinayussuvapussum
Dhanyathwamodangathma thapassum balichaivoo
Sanyasikalilnganeyillillamiyannor
Vanyashrama melunnavarum Shreegurumurthe

Vaadangal chevikkondumathapporukal kandum
Modasthithanayangu vasippoomalapole
Vedaagamasaarangalirinjhangoruvan thaan
Bhedaathikal kaivittu jaippoo gurumurthe

Mohaakularam njhangaleyangodeyadippoo
Snehathmakamaam paasamathil kettiyizhappo
Aaha ! bahulaksham janamangethirunaama-
Vyaaharabalathaal vijayipoo gurumurthe.

Ange thiruvulloriyoranpin viniyogam
Njhangalkku shubham cherthidumeejhangade yogam
Yengum janachithnangalinakki prassarippoo
Mangaathe chiram ninpukalpol Shree gurumurthe.

ഗുരുസ്തവം

ശ്രീനാരായണഗുരുസ്വാമിയുടെ ഷഷ്ടിപൂര്‍ത്തിക്ക് എഴുതിയത്)

നാരായണമൂര്‍ത്തേ, ഗുരു നാരായണമൂര്‍ത്തേ
നാരായണമൂര്‍ത്തേ, പരമാചാര്യ നമസ്തേ


ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോര്‍ത്തിടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണമൂര്‍ത്തേ, ഗുരു നാരായണമൂര്‍ത്തേ.

അമ്പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂര്‍ത്തേ.

അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ.

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍‌താന്‍
ഭേദാരികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതില്‍ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പില്‍ വിനിയോഗം
ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിന്‍ പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ.

തമ്പോലെയുറുമ്പാദിയെയും പാര്‍ത്തിടുമങ്ങേ-
ക്കമ്പോടുലകര്‍ത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോല്‍ സുഖമായ് മേന്മതൊടുന്നോര്‍ക്കരുളും കാല്‍
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂര്‍ത്തേ.

0 comments:

Post a Comment