Sunday, November 7, 2010

151.ഗുരുഭക്തിയല്ല; ഗുരുവിനെ അറിയുകയാണു വേണ്ടത്ഭാരതീയര്‍ പൊതുവെ ഗുരുഭക്തരാണ്. ഭക്തിയില്‍ ഒരുവിധ വിധേയത്വമുള്ളതുകൊണ്ട് ഗുരുക്കന്മാരെ നമുക്കറിയാന്‍ കഴിയില്ല. കേരളത്തില്‍ നാരായണഗുരുവിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ഒരാളുടെ ജീവിതം എത്ര മഹത്തരമായാലും കാലികസംബന്ധിയായി മാത്രമേ ആ മഹാത്മാവിന്റെ ജ്ഞാനത്തിനും കര്‍മത്തിനും പ്രസക്തിയുണ്ടാകൂ. അതുകൊണ്ടുതന്നെ ഇനി ഒരു നാരായണഗുരുവോ, ഗാന്ധിജിയോ, കാറല്‍ മാർക്‌സോ ഉണ്ടാവില്ല. ചരിത്രം ആവര്‍ത്തിക്കുകയില്ലെന്നു പറയുന്നത് ആ അര്‍ഥത്തിലാണ്. എങ്കിലും മഹാന്മാരുടെ ജീവിതം ഭാവിതലമുറക്ക് എന്നും മാതൃകയായിരിക്കും. ഭൂതകാല മാതൃകകളെ ഉള്‍ക്കൊണ്ടുകൊണ്ടു മാത്രമേ നമുക്ക് ഭാവിയിലേക്ക് കാല്‍വയ്‌പ് നടത്താനാകൂ. പഴയതിനെ അപ്പാടെ തിരസ്‌കരിച്ചുകൊണ്ട് ഒരു പുതിയ ജീവിതരീതിയുണ്ടാക്കാന്‍ ഒരിക്കലും കഴിയില്ല. ചരിത്രവും സംസ്‌കാരവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതാണ് അതിനുള്ള കാരണം. രാഷ്‌ട്രീയത്തിനും അതിന്റേതായ പങ്ക് നിര്‍വഹിക്കാനുണ്ടാകും. പഴയതിനെ മൂല്യനവീകരണം (Dialectical Revaluation) ചെയ്‌ത് അവതരിപ്പിക്കുകയായിരിക്കും പഴയതിന്റെ സ്ഥാനത്തു പുതിയതിനെ അവതരിപ്പിക്കാനുള്ള മാര്‍ഗം.

നാരായണഗുരുവിന്റെ കാലഘട്ടത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അദ്ദേഹം ഏതെങ്കിലും ഒരു തത്വത്തെ മുറുകെപ്പിടിച്ചാണ് പ്രവര്‍ത്തിച്ചതെന്ന്പറയാനാകില്ല. അദ്വൈതവേദാന്തം ഗുരുവിന് ഒരു മാര്‍ഗദര്‍ശിയായിരുന്നിരിക്കാം. എന്നാല്‍ ശ്രീശങ്കരനെപ്പോലെ ഒരു ദാര്‍ശനിക വ്യാഖ്യാതാവായിരുന്നില്ല. കേരളത്തില്‍ മാത്രമല്ല, കേരളത്തോടു ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും പ്രദേശങ്ങളിലൊക്കെ ഗുരു ഒരു അവധൂതനായി സഞ്ചരിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ, പ്രത്യേകിച്ച് അവര്‍ണരുടെ ജീവിതമായിരുന്നു ഗുരുവിന്റെ ചിന്തകളെ നയിച്ചത്. സത്യത്തോടു നീതി പുലര്‍ത്താത്ത തത്വങ്ങള്‍ക്ക് ഗുരു ഒരു വിലയും കല്പിച്ചില്ല. അവര്‍ണരുടെ ജീവിതത്തെ ഉല്‍കൃഷ്‌ടമാക്കുന്ന തത്വങ്ങളില്‍ മാത്രമേ ഗുരു ശ്രദ്ധിച്ചിരുന്നുള്ള. ജീവിതത്തിന്റെ ഉയര്‍ച്ച എന്നു പറയുമ്പോള്‍ അത് ഭൌതികമായ ജീവിത നിറവേറലുകളുടെ ലഭ്യതയുംകൂടി ആയിരിക്കണമെന്ന് ഗുരുവിനറിയാമായിരുന്നു. ശ്രീശങ്കരന്‍ വിഭാവനം ചെയ്‌ത അദ്വൈതവേദാന്തത്തിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പായിരുന്നില്ല നാരായണഗുരുവിന്റേത്. കടുത്ത നിരീശ്വരവാദികളെയും യുക്തിവാദികളെയും ഗുരു തന്റെ ശിഷ്യന്മാരായി സ്വീകരിച്ചു. ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച അവര്‍ അദ്ദേഹത്തെ തങ്ങളുടെ ഗുരുവായി അംഗീകരിക്കുകയും ചെയ്‌തു. നാരായണഗുരുവിന്റെ ജീവചരിത്രമെഴുതിയവര്‍ ആരുംതന്നെ ഗുരുവിനോടുള്ള നിര്‍വിശേഷമായ ഭക്തിയില്‍ കവിഞ്ഞ് അക്കാര്യങ്ങളെ സംബന്ധിച്ച ഗുരുവിന്റെ മനോഭാവം എന്തെന്നന്വേഷിക്കാന്‍ മുതിര്‍ന്നതുമില്ല.

സാമാന്യരീതിയിലുള്ള ഒരു അദ്വൈത വേദാന്തിയുടെ കാഴ്‌ചപ്പാടല്ല നാരായണഗുരുവിനുണ്ടായിരുന്നത്. എതിര്‍പ്പുകളെ വകവയ്‌ക്കാതെയുള്ള ഒരു ജീവിതശൈലിയാണ് ഗുരു സ്വീകരിച്ചതെങ്കിലും ആ ശൈലി എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആര്‍ക്കും തോന്നിയില്ല. തെക്കെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞപക്ഷം കേരളത്തിന്റെ തെക്കെ അറ്റത്തുള്ള കന്യാകുമാരി, തിരുനെല്‍വേലി ജില്ലകള്‍മുതല്‍ വടക്ക് മംഗലാപുരംവരെയുള്ള സ്ഥലങ്ങളില്‍ പല തവണ സഞ്ചരിച്ച ഗുരു അവിടങ്ങളില്‍ ജീവിക്കുന്ന അവര്‍ണരിലും അഹിന്ദുക്കളിലും ഇടപഴകിയതിന്റെ അനുഭവപാഠങ്ങള്‍ പഠിച്ചിരുന്നു. അദ്വൈത വേദാന്തത്തിലെ കേവലമായ ആത്മാവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊന്നും ഗുരുവിനുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. താന്‍ ഇടപഴകിയ ചോവന്മാരിലും പുലയരിലും മറ്റു ജാതിമതസ്ഥരിലും ആത്മാവിന്റെ പ്രശ്‌നങ്ങള്‍ ഒരു ആത്മീയവാദി സാധാരണഗതിയില്‍ ധരിക്കുന്നതുപോലെയല്ല ഗുരു കണ്ടത്. ആത്മാവു കളവുപോയ ഒരു ജനതതിയായിട്ടാണ് അദ്ദേഹം അവരെ കണ്ടത്. ഈ ആത്മാവാകട്ടെ, അവരുടെ ചിന്താശക്തിയുടെ വിധേയത്വമാണെന്ന് ,അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഒരു ജനസമൂഹമെന്ന നിലയില്‍ ഇവരുടെ ബുദ്ധി എവിടെപ്പോയി? ഇവര്‍ക്ക് ഒരു ബ്രാഹ്മണന്റെ അരികില്‍ക്കൂടി നടന്നുകൂടെന്നു പറയുന്നത് ഇവര്‍ എങ്ങനെ സമ്മതിച്ചുകൊടുത്തു? കൃഷിചെയ്‌തും മീന്‍പിടിച്ചും മറ്റുള്ളവര്‍ക്ക് ആഹാരമുണ്ടാക്കിക്കൊടുക്കുന്ന അധ്വാനശീലര്‍ക്ക്, അവരുടെ അധ്വാനംകൊണ്ട് മൃഷ്‌ടാന്നഭോജനം നടത്തുന്നവരുടെ കണ്‍മുമ്പില്‍ വന്നുകൂടെന്നോ? അങ്ങനെ പറയുന്നവര്‍ക്കും, അവര്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ധര്‍മരാജന്മാര്‍ക്കും അദ്വൈതചിന്ത ഉള്‍ക്കൊള്ളുന്ന ധര്‍മവ്യവസ്ഥിതിയോട് എന്തെങ്കിലും ബന്ധമുണ്ടോ? ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ഗുരു വളരെ ഗാഢമായി ചിന്തിച്ചിരിക്കണം. പരമ്പരാഗതമായി അവരില്‍ കടന്നുകൂടിയ അപകര്‍ഷതാബോധംകൊണ്ടാണതെന്ന സത്യം തിരിച്ചറിഞ്ഞിരിക്കണം. ബുദ്ധിപരമായ ഈ അപകര്‍ഷത്തെ ഇല്ലാതാക്കുന്നതിനുവേണ്ട പരിഹാരമാര്‍ഗങ്ങളെപ്പറ്റിയാണ് ഗുരു തന്റെ ജീവിതകാലംമുഴുവന്‍ ചിന്തിച്ചത്.

നാരായണഗുരുവിന്റെ ജാതിചിന്തയെയും, മതചിന്തയെയും, ഈശ്വരചിന്തയെയും വിലയിരുത്തുമ്പോള്‍ മേല്‍പ്പറഞ്ഞ പരിഹാരമാര്‍ഗങ്ങളെ മുന്‍നിര്‍ത്തി ചിന്തിച്ചില്ലെങ്കില്‍ നാം വഴിതെറ്റും. അദ്ദേഹം ക്ഷേത്രപ്രതിഷ്‌ഠകള്‍ നടത്തിയതും, ക്ഷേത്രങ്ങള്‍ നിര്‍മിച്ചതും ആളുകള്‍ വൃത്തിയായി വരുന്നതിനും, ഒത്തുകൂടുന്നതിനും അവര്‍ക്കുണ്ടായിട്ടുള്ള പരാധീനതകളുടെ പരിഹാരമാര്‍ഗങ്ങളെപ്പറ്റി കൂട്ടായി ആലോചിക്കുന്നതിനും ഈശ്വരചിന്തയിലൂടെ ചിത്തശുദ്ധി വരുത്തുന്നതിനും വേണ്ടിയായിരുന്നു. ദീപം, ഫലകം, ശാരദ, കണ്ണാടി, മൂര്‍ത്തികളൊന്നുമില്ലാത്ത അദ്വൈതാശ്രമം മുതലായ പ്രതിഷ്‌ഠകള്‍ അതാണു കാണിക്കുന്നത്. ഈ പ്രതിഷ്‌ഠകള്‍ക്കൊക്കെ അദ്വൈത ദര്‍ശനവുമായി ബന്ധമുണ്ടെന്നു പറയാമെങ്കിലും നിലവിലുണ്ടായിരുന്ന ഹിന്ദുധര്‍മവുമായും ക്ഷേത്രാരാധനയുമായും ബന്ധമൊന്നുമില്ല. ക്ഷേത്രങ്ങളും മതങ്ങളും മനുഷ്യന് ആവശ്യമാണോ അല്ലയോ എന്നുള്ള ചോദ്യത്തിന് ഗുരു ഖണ്ഡിതമായി ഉത്തരം പറഞ്ഞില്ല. ഗുരുവിന്റെ ആധ്യാത്മിക ചിന്തയില്‍ ക്ഷേത്രമോ, മതമോ ഒരു പ്രശ്‌നമായിരുന്നില്ല. ഭാരതീയ ആധ്യാത്മിക പദ്ധതിയുടെ ഒരു പരിഷ്‌കൃത രൂപമായിരുന്നില്ല നാരായണഗുരുവിന്റെ ഉദ്ദേശ്യം. വേദത്തിലെ അദ്വൈതമതം ശ്രീശങ്കരന്‍ വ്യാഖ്യാനിച്ചതില്‍നിന്നും എത്രയോ ഉയര്‍ന്നതായിരുന്നു നാരായണഗുരുവിന്റേതെന്ന് അദ്ദേഹത്തിന്റെ 'ജ്ഞാനകര്‍മ സമുച്ചയ' മാര്‍ഗത്തിലൂടെ ചിന്തിക്കുമ്പോള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. ജ്ഞാനകര്‍മ സമുച്ചയം പാടില്ലെന്ന് ശ്രീശങ്കരന്‍ പറയുന്നത് നാരായണഗുരു സമ്മതിച്ചുകൊടുത്തില്ല. ഗുരുവിനുമുമ്പുതന്നെ സ്വാമി വിവേകാനന്ദന്‍ ജ്ഞാനകര്‍മ സമുച്ചയമാണ് ഭാരതത്തിനു വേണ്ടതെന്നു പറയുകയുണ്ടായി. വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കാതെ അദ്വൈതം പറയുന്നതില്‍ അര്‍ഥമില്ലെന്നാണദ്ദേഹം പറഞ്ഞത്. അദ്വൈതം പഠിപ്പിച്ചതുകൊണ്ടുമാത്രം ജാതിമതഭേദചിന്തകള്‍ മാറ്റാന്‍ കഴിയില്ലെന്ന് ഗുരുവിനറിയാമായിരുന്നു. ഗുരു മഹാത്മാഗാന്ധിയുമായി നടത്തിയ സംഭാഷണവും പ്രായോഗിക പ്രവര്‍ത്തനങ്ങളും അതാണു കാണിക്കുന്നത്. 'അയിത്താചാരം മാറിയാല്‍ മാത്രം മതിയാകില്ലെന്നും, അവര്‍ക്കു ധനവും വിദ്യാഭ്യാസവുമുണ്ടാകണമെന്നും, അതിനു ഗാന്ധിജി ഒന്നുകൂടി ജനിക്കേണ്ടിവരുമെന്നും' ഗാന്ധിജിയുമായി ഗുരു നടത്തിയ സംഭാഷണത്തില്‍ പറയുന്നുണ്ട്.

അറിവിന്റെ കുറവുകൊണ്ടാണ് മനുഷ്യന്റെ ചിന്ത പുറകോട്ടടിക്കുന്നതെന്ന് ഗുരുവിനറിയാമായിരുന്നു. അതുകൊണ്ട് ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങളാകണമെന്ന് ഗുരു ഉപദേശിച്ചു. ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്‌കാരികമായ അന്ധതയെ പഠിച്ചതിന്റെ ഫലമായിരുന്നു ക്ഷേത്രസങ്കല്പത്തിലൂടെയുള്ള വിദ്യാലയങ്ങള്‍. മെഴുവേലിയില്‍ (പത്തനംതിട്ട) ക്ഷേത്രപ്രതിഷ്‌ഠക്കായി കൊണ്ടിട്ട, ചെത്തിമിനുക്കിയ കല്ലെടുത്തു വിദ്യാലയത്തിനു തറക്കല്ലിട്ട സംഭവം ഇന്നും അസാധാരണമാണ്. സര്‍പ്പക്കാവു വെട്ടിത്തെളിച്ചാണ് വിദ്യാലയത്തിനുവേണ്ട സ്ഥലമുണ്ടാക്കാന്‍ ഗുരു നിര്‍ദേശിച്ചത്.

നാരായണഗുരു പടുത്തുയര്‍ത്തിയ ആധ്യാത്മിക ചിന്താപദ്ധതിയില്‍ ക്ഷേത്രവും മതവും ഒന്നും പ്രശ്‌നമായിരുന്നില്ല. ക്ഷേത്രത്തെയും മതത്തെയും ഈശ്വരനെയും അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കുവേണ്ടി, അധ്വാനിച്ച് അടിമയായി ജീവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി. അവരുടെ ദൈനംദിന ജീവിതത്തില്‍ ഗുരു വരുത്തിയ മാറ്റങ്ങള്‍ക്ക് മതത്തിന്റെയോ ദൈവത്തിന്റെയോ ആവശ്യം വേണ്ടിവന്നിടത്ത് അതുപയോഗിക്കുകയായിരുന്നു. നാരായണഗുരു ആസ്‌തികനായിരുന്നോ നാസ്‌തികനായിരുന്നോ എന്ന് നമുക്ക് ഇഷ്‌ടംപോലെ വാദിക്കാം. എന്നാല്‍ സാമാന്യ ജനങ്ങളും ദൈവവുമായി സന്ധിക്കുന്ന വേദിയില്‍വച്ച് ഒരു തീരുമാനമെടുക്കാന്‍ ഗുരു മെനക്കെട്ടതായി കാണുന്നില്ല. നമ്മുടെ ഭാവനക്കനുസരിച്ച് ഏതു മഹാന്റെ അഭിപ്രായത്തെയും നമുക്ക് വ്യാഖ്യാനിക്കാന്‍ കഴിയും. പക്ഷേ അതെല്ലാം ആ മഹാത്മാവു ചിന്തിച്ച വിധത്തിലായിരിക്കണമെന്നില്ല. എല്ലാ പ്രവാചകന്മാര്‍ക്കും ഗരുക്കന്മാര്‍ക്കും ഈ ദുഃസ്ഥിതി വന്നുപോയിട്ടുണ്ട്.

ആറ്റിന്റെ കയത്തില്‍ മുങ്ങിത്തപ്പി ഒരു കല്ലെടുത്ത്, കരക്കു മറ്റൊരു കല്ലില്‍ പ്രതിഷ്‌ഠിച്ചുകൊണ്ട് അതു ശിവലിംഗമാണെന്നും, ശിവലിംഗത്തിലും അടിസ്ഥാനമായുള്ളതു കല്ലാണെന്നും പറയാന്‍ കഴിഞ്ഞ ഗുരുവിനെ സാധാരണ മനുഷ്യനു പിടികിട്ടുകയില്ല. താന്‍ പ്രതിഷ്‌ഠിച്ച ക്ഷേത്രം "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണ് '' എന്നും "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് '' എന്നും "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'' എന്നും പറയുവാന്‍ കഴിഞ്ഞ ഗുരുവിന് മതവും ഈശ്വരനും ഒന്നും ഒരു വലിയ പ്രശ്‌നമായി വരികയില്ലെന്നു കരുതുന്നതാണ് ഏറ്റവും ഉചിതം. ജാതിക്ക് മനുഷ്യത്വമെന്നും, മതത്തിന് അഭിപ്രായമെന്നും, ഈശ്വരന് അറിവെന്നുമാണ് ഗുരു അര്‍ഥം പറഞ്ഞിട്ടുള്ളത്. ഗുരുസ്ഥാനം സ്വതഃസിദ്ധമായ അറിവിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കൈവരിച്ച ഒരു മഹാത്മാവിന്റെ മതാനുഗമനവും നിഷേധവും തിരിച്ചറിയാന്‍ ശ്രമിക്കുന്നതും ദൈവവിശ്വാസത്തെപ്പറ്റി പരിണാമരീത്യാ ചര്‍ച്ച ചെയ്യുന്നതും തെറ്റായിരിക്കും. ശരിക്കും പഠിക്കാന്‍ ശ്രമിച്ചാല്‍ നാരായണഗുരുവിനു പൊതുജീവിതത്തില്‍ ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യമായിരുന്നെന്നു കാണാം. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന ഒരു പരിതഃസ്ഥിതിയുണ്ടാവുക എന്നതാണ് ആ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം തന്റെ ജീവിതകാലംമുഴുവനും പ്രവര്‍ത്തിച്ചു.

യാതൊന്നിനാലും എതിര്‍ക്കപ്പെടാതെ എല്ലാറ്റിനെയും എതിര്‍ക്കുന്ന ഒരു പ്രവര്‍ത്തന സരണിയായിരുന്നു ഗുരുവിന്റേത്. ഒരു പ്രവാചകന്റെ കര്‍മാവേശവും, ദാര്‍ശനികന്റെ സഹിഷ്‌ണുതയും, സ്‌ഥൈര്യവും ഒന്നിച്ചിണങ്ങിയ വ്യക്തിജീവിതമായിരുന്നു അത്. കേരളത്തിനു സര്‍വതോമുഖമായ നവോത്ഥാനത്തിന് ബീജാവാപം ചെയ്യുകയും വിപ്ളവപ്രസ്ഥാനങ്ങള്‍ക്കു വളരാനുള്ള മണ്ണ് ഉഴുതുമറിച്ചിടുകയും ചെയ്‌തു. ഇന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹിക- സാംസ്‌കാരിക - രാഷ്‌ട്രീയ ചരിത്രത്തില്‍ നാരായണഗുരുവിന്റെ പ്രസക്തി എന്തായിരുന്നുവെന്ന് സത്യസന്ധമായി ചിന്തിക്കാന്‍ നാം കേരളീയര്‍ തയാറാകേണ്ടിയിരിക്കുന്നു. നമുക്കുണ്ടായിട്ടുള്ള ആധ്യാത്മിക-ഭൌതിക ജീര്‍ണതകളെ ദൂരീകരിക്കാനുള്ള മാര്‍ഗം അതാകുന്നു. വീണ്ടും ഒരു നാരായണഗുരു ഉണ്ടാകില്ലെന്നറിയുക.


*****

ആര്‍ സുധന്‍, കടപ്പാട് :ദേശാഭിമാനി വാരിക, 24 ഒക്‌ടോബർ 2010

Thursday, November 4, 2010

150.Gurudarshanam - slide show

Your pictures and fotos in a slideshow on MySpace, eBay, Facebook or your website!view all pictures of this slideshow

Saturday, October 2, 2010

149. 360 degree view of Chempazhanthy gurukulam


View Chempazhanthy Sree Narayana Gurukulam in 360 degree in the following link:-

http://www.p4panorama.com/panos/chempazhanthy/index.html

Saturday, August 28, 2010

148.മനുഷ്യന്റെ ജാതി മനുഷ്യത്വം

-പ്രൊഫ. എം കെ സാനു,

ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ആക്രോശങ്ങളാല്‍ കലുഷമായ അന്തരീക്ഷത്തിലാണ് ഇപ്രാവശ്യം ശ്രീനാരായണജയന്തി ഉദയംചെയ്യുന്നത്. പുണ്യാത്മാവ് ഉപദേശിച്ച ധര്‍മസംഹിതയില്‍ വിശ്വസിക്കുന്നവരെല്ലാം അലംഭാവം കൈവെടിഞ്ഞ് കര്‍മനിരതരായേ പറ്റൂ. ആ ധര്‍മസംഹിതയുടെ കേന്ദ്രസ്ഥാനം മനുഷ്യനാണ്. 'ഒരു ജാതി ഒരു മതം' എന്ന് ഗുരു പറഞ്ഞത് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചല്ല; മനുഷ്യനെ }ഉദ്ദേശിച്ചാണ്, 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വസിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വവിശാലമായ ആശയത്തിന് ആഴം നല്‍കുന്നു. 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഉപദേശത്തോട് 'മതമേതായാലും' എന്നു ചേര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഓര്‍ക്കണം.

വാക്കുകള്‍കൊണ്ടു മാത്രമല്ല, കര്‍മങ്ങള്‍കൊണ്ടും തന്റെ സന്ദേശത്തിന് കരുത്തു നല്‍കാന്‍ ശ്രീനാരായണഗുരു നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ ജീവിതം ഒരിക്കലും ഒരു പര്‍ണശാലയില്‍ ധ്യാനനിരതമായി ഒതുങ്ങിക്കൂടിയില്ല. അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്ന വിഭജനത്തിന് സ്ഥാനമുണ്ടായിരുന്നില്ല. മനുഷ്യരുടെ ദുരിതങ്ങളിലും മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങളിലുമാണ് അദ്ദേഹം മുഖ്യമായി ശ്രദ്ധപതിപ്പിച്ചത്. അവയ്ക്ക് പരിഹാരമുണ്ടാക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. മഹര്‍ഷിയുടെ മഹനീയ സിദ്ധികള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഔന്നത്യം. അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ പ്രകാശം അതായിരുന്നു.

ശ്രീനാരായണഗുരു പറഞ്ഞു: "ലൌകികവും ആത്മീയവും രണ്ടും രണ്ടല്ല. അവ രണ്ടും വാസ്തവത്തില്‍ ഒരേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യസമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന്‍ ആത്മീയമായും ഭൌതികമായും ഉള്ള സര്‍വവിധ ഏര്‍പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ് ''.

സമുദായത്തിലെ അനാചാരങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങി പ്രവര്‍ത്തിച്ചു. ഏകാകിയായി നടന്നുചെന്ന് ജന്തുബലി തടഞ്ഞു. ശ്രീനാരായണധര്‍മം പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രസംഗകര്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം തുടങ്ങുന്നതിങ്ങനെയാണ്. "അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചാരങ്ങളോടും കൂടി അനുഷ്ഠിക്കപ്പെടുന്ന ദുര്‍ദേവതാരാധനകളെയും നിരാകരിക്കുക''.

മറ്റൊരിടത്ത്: "അര്‍ഥശൂന്യങ്ങളും അനര്‍ഥകരങ്ങളുമായ 'മാമൂലു'കളെ പാടുള്ളിടത്തോളം വര്‍ജിച്ച് കാലാനുരൂപവും ഉത്തമവും ആയ ആചാരനടപടികളെ നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുകയും ജനങ്ങളെ ആ വഴിക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുക....''

കുട്ടിച്ചാത്തന്‍ കല്ലെറിഞ്ഞ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സമീപിച്ച ഭക്തന് അദ്ദേഹം ഒരു കത്തെഴുതിക്കൊടുക്കയാണ് ചെയ്തത്. മേലാല്‍ ഇവരെ ഉപദ്രവിക്കരുതെന്ന് കുട്ടിച്ചാത്തന് നിര്‍ദേശം നല്‍കുന്ന കത്ത്. അദ്ദേഹം പ്രയോഗിച്ച ഫലിതങ്ങളിലൊന്നാണിത്. പുലയബാലികമാര്‍ക്ക് സ്കൂള്‍പ്രവേശനം നല്‍കിയത് തടയാന്‍ നായരീഴവസമുദായക്കാര്‍ ഒന്നുചേര്‍ന്നു തുനിഞ്ഞപ്പോള്‍ ആ അധര്‍മത്തില്‍നിന്നു പിന്തിരിയാന്‍ അദ്ദേഹം അവര്‍ക്ക് ആജ്ഞ നല്‍കി. അയ്യങ്കാളിയുടെ അവകാശസമ്പാദന പരിശ്രമങ്ങള്‍ക്ക് സര്‍വവിധമായ പിന്തുണയും ലഭിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു.

വൈക്കം സത്യഗ്രഹം സന്ദര്‍ശിക്കാന്‍ ശ്രീനാരായണഗുരു സന്നദ്ധനായത് ആ പോരാട്ടത്തിനു പിന്തുണ നല്‍കാനും പോരാളികള്‍ക്ക് ആശംസ അര്‍പ്പിക്കാനുമാണ്. അവര്‍ തന്റെ കഴുത്തിലണിഞ്ഞ ഖദര്‍മാലയുടെ സൌരഭ്യം ആന്തരികമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു. വേഷത്തിലല്ല, മനസ്സിലാണ് വെമയും സൌരഭ്യവുമുണ്ടായിരിക്കേണ്ടതെന്നര്‍ഥം.

ഈഴവരുടെ ദേവാലയങ്ങളില്‍ താണതെന്നു കരുതപ്പെടുന്ന ജാതിക്കാര്‍ക്കെല്ലാം പ്രവേശനം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്വാധീനമുള്ള എല്ലാ ദേവാലയങ്ങളിലും ആ നിര്‍ദേശം നടപ്പാക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ വിഭിന്ന ജാതിയില്‍പ്പെട്ടവരുണ്ടായിരുന്നു. ശിഷ്യസംഘത്തിലും. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനെപ്പറ്റി ശ്രീനാരായണഗുരു പറഞ്ഞത് ഇത്രമാത്രം. " പക്ഷേ അയ്യപ്പന്റെ കര്‍മങ്ങളില്‍ ദൈവമുണ്ടല്ലോ''.

ആചാരാനുഷ്ഠാനങ്ങളിലല്ല, കര്‍മങ്ങളിലാണ് ദൈവവിശ്വാസം പ്രതിഫലിക്കേണ്ടതെന്നറിയുന്നവര്‍ നമുക്കിടയില്‍ എത്രയുണ്ട്? ഉത്തരം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല.

ശിവഗിരിയില്‍വച്ച് ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ആദ്യമായി നടന്ന വിവാഹം രണ്ടു മതങ്ങളിലുള്ളവര്‍ തമ്മിലായിരുന്നു. ഹിന്ദുയുവാവും ക്രിസ്തീയയുവതിയും തമ്മിലുള്ള വിവാഹം. യുവാവ് കേരളീയനും യുവതി ജര്‍മന്‍കാരിയുമാണെന്നുകൂടി അറിയണം. (കരുണാകരന്‍ - മാര്‍ഗരറ്റ് ദമ്പതികള്‍ ആലപ്പുഴയിലെ ആലപ്പി കമ്പനിയുടെ ഉടമകളായിരുന്നു).

ഇതുപോലെ എപ്പോഴും ലൌകികമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാണ് ശ്രീനാരായണഗുരു ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. അരുവിപ്പുറം പ്രതിഷ്ഠ (1888) മുതല്‍ സമാധി (1928) വരെ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളില്‍ ജാതിമതഭേദചിന്തകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ആത്മീയഭൌതിക വ്യത്യാസവുമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി കേരളീയ ജീവിതത്തില്‍ സംഭവിച്ച ഗംഭീരമായ പരിവര്‍ത്തനത്തിന് ഐതിഹാസിക സ്വഭാവമാണുള്ളത്. ഭ്രാന്താലയത്തില്‍നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കേരളീയരെ നയിക്കുന്നതിനുള്ള പരിശ്രമത്തിന്റെ രാജവീഥി വെട്ടിത്തെളിക്കുന്നതില്‍ എത്ര മഹനീയമായ പങ്കാണ് ശ്രീനാരായണഗുരു വഹിച്ചതെന്ന് അനുയായികള്‍ ഏറ്റവും ജാഗ്രതയോടെ ഓര്‍മിക്കേണ്ട ഘട്ടമാണിത്. മതഭ്രാന്തിനും ജാതിസ്പര്‍ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്‍മങ്ങളിലുംകൂടി പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ഇതാണ്.

*****

കടപ്പാട് : ദേശാഭിമാനി

Thursday, August 26, 2010

147.നാരായണഗുരു മഹാപരമ്പരയിലെ കണ്ണി

---സ്വാമി മുനി നാരായണപ്രസാദ്‌യേശുവിനെയും ശങ്കരാചാര്യരെയും രാമാനുജാചാര്യരെയും മധ്വാചാര്യരെയും ഒക്കെ സാമുദായികത വെച്ചുകൊണ്ട് നോക്കുന്നവരുണ്ടെങ്കിലും അവര്‍ നല്കിയ ജ്ഞാനസാരത്തിന്റെ സ്വരൂപം ഉള്‍ക്കൊള്ളാന്‍ പണ്ഡിതസമൂഹവും വിശ്വാസിസമൂഹവും ഒരുപോലെ ശ്രദ്ധവെക്കുന്നു. നാരായണഗുരുവിന്റെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ, അത് ഇനി സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും വരാം.


നാരായണഗുരുവിന്റെ ജന്മദിനം കേരളത്തില്‍ അങ്ങോളമിങ്ങോളവും കേരളീയര്‍ വസിക്കുന്ന മറുനാടുകളിലും വളരെ കേമമായി ആഘോഷിച്ചുവരുന്നുണ്ട്. ഈ അവസരത്തില്‍ ആനുകാലികങ്ങള്‍ ഗുരുവിനെക്കുറിച്ച് സാംസ്‌കാരിക നേതാക്കന്മാര്‍ എഴുതിയ ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഇതില്‍ താത്പര്യംവെക്കുന്നത് ഒരു പ്രത്യേക സമുദായക്കാര്‍ മാത്രമാണ്. ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ, ആ സമുദായത്തിന്റെ സംഘടനാ നേതാക്കന്മാര്‍ ഗുരുവിനെ 'നമ്മുടെ സമുദായ ഗുരു' എന്ന് പ്രകീര്‍ത്തിച്ചു തുടങ്ങിയിരുന്നു. അത് എല്ലാ സമുദായക്കാരും അംഗീകരിക്കുകയും ചെയ്തു.

ഇങ്ങനെ ഒരു ഗുരുവിനെ പ്രത്യേക സമുദായത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തളച്ചിട്ടുകാണുന്ന പ്രവണത നാരായണഗുരുവിന്റെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചത്. നാരായണഗുരുവിനെ ഈഴവരും തീയരും സ്വന്തം സമുദായ ഗുരുവായി കാണുന്നതുപോലെ, നായര്‍ സമുദായം ചട്ടമ്പിസ്വാമികളെ കുലഗുരുവായി കാണുന്നു. ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ എന്നീ ഗുരുക്കന്മാരെ ബ്രാഹ്മണരിലെ ഓരോ വിഭാഗം അതതുസമൂഹത്തിന്റെ ഗുരുവായിക്കണ്ട് ആദരിക്കുന്നു. മനുഷ്യവര്‍ഗത്തിന്റെ ഏകത്വത്തെ, സത്യത്തിന്റെ ഏകത്വത്തെ മാത്രം കണ്ടുകൊണ്ട് ജനങ്ങള്‍ക്ക് ജീവിതരഹസ്യം വെളിപ്പെടുത്താന്‍ ശ്രമിച്ച മഹാഗുരുക്കന്മാരെ ഇത്തരത്തില്‍ കാണുന്നത് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെതന്നെ മഹാശാപമാണെന്നു പറയേണ്ടിയിരിക്കുന്നു.


മറ്റൊരുതരം ആരാധകര്‍


ഗുരുവിന്റെ മഹത്ത്വത്തെ വിലയിരുത്തുന്ന മറ്റൊരു കൂട്ടര്‍ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരുമാണ്. അവര്‍ ഊന്നല്‍ കൊടുക്കുന്നത് ആനുകാലിക കേരളത്തില്‍ ഗുരു മുഖാന്തരം ഉണ്ടായ സാമൂഹിക നവോത്ഥാനത്തിനാണ്. ഇതിന്റെ പല വശങ്ങളെ എടുത്തുകാണിച്ചുകൊണ്ടുള്ളതായിരിക്കും അവര്‍ നടത്തുന്ന പ്രസംഗങ്ങളും നയിക്കുന്ന ചര്‍ച്ചകളും. അങ്ങനെയുള്ള പല നേതാക്കന്മാരും പുതിയ പുതിയ പുസ്തകങ്ങളും ആണ്ടുതോറും എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടുമിരിക്കുന്നു.

സത്യദര്‍ശിയായ ഒരു ഗുരുവിന്റെ സ്വാധീനം ജനജീവിതത്തിന്റെ രണ്ടു രംഗങ്ങളില്‍ പ്രതിഫലിക്കും. ഒന്ന്, ആനുകാലിക സാഹചര്യങ്ങളോടും പ്രശ്‌നങ്ങളോടും ആ മഹാത്മാവ് എങ്ങനെ പ്രതികരിച്ചു എന്നതും കുറവുകള്‍ നികത്താന്‍ എങ്ങനെ സഹായിച്ചു എന്നതും. രണ്ട്, ശാശ്വതമായി നിലനില്ക്കുന്ന സ്വാധീനം. യേശു ഇന്നും ലോകജനതയുടെ അന്തര്‍മണ്ഡലത്തില്‍ നിത്യയൗവനത്തോടുകൂടി ജീവിക്കുന്നത്, ആ ദൈവപുത്രന്‍ മൊഴിഞ്ഞ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്ന സത്യത്തിന്റെ നിത്യനൂതനത്വംകൊണ്ടാണ്. (യേശു സ്വന്തമായി ഒന്നും എഴുതി വെച്ചില്ല.) താന്‍ ജീവിക്കാനിടയായ യഹൂദജനതയുടെ ജീവിതക്രമത്തോടും വിശ്വാസപ്രമാണങ്ങളോടും ഒക്കെ എങ്ങനെയാണ് യേശു പ്രതികരിച്ചതെന്നും എങ്ങനെയാണ് അവരെ തിരുത്തിയതെന്നും ഉള്ളത് ആനുഷംഗികംമാത്രം. അതുപോലെ, നാരായണഗുരുവും തന്റെ ചുറ്റും കാണുന്ന സാമൂഹികമായ സമ്പ്രദായങ്ങളിലെ ഔചിത്യരാഹിത്യത്തോടും അശാസ്ത്രീയതയോടും പ്രതികരിച്ചതും അവയെ തിരുത്തിയതും ആനുഷംഗികംമാത്രം. ഗുരുവിന്റെ തനതായ മഹിമ, അവിടന്ന് നേരിട്ടുതന്നെ എഴുതിവെച്ച ദാര്‍ശനികകൃതികളിലും സ്‌തോത്രകൃതികളിലും ഹിതോപദേശ പ്രധാനമായ കൃതികളിലുമായി നിറഞ്ഞുനില്ക്കുന്നു. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ മൂന്നു ഭാഷകളില്‍ ഒരേസമയം കൃതഹസ്തനായ ഒരപൂര്‍വ കവികൂടിയായിരുന്നു ഗുരു എന്ന് എത്രപേര്‍ അറിഞ്ഞിട്ടുണ്ട്?


മൂന്നാമതൊരു കൂട്ടര്‍


ആദ്യം പറഞ്ഞ കൂട്ടരേക്കാള്‍ എണ്ണത്തില്‍ വളരെ കുറവാണ് രണ്ടാമത്തെ കൂട്ടര്‍. എന്നാല്‍ വിശാലമനസ്‌കതയില്‍ രണ്ടാമത്തെ കൂട്ടരാണ് മുന്‍പന്തിയില്‍. അതിനേക്കാള്‍ മുന്‍പില്‍ സ്ഥാനംനലേ്കണ്ട മറ്റൊരുതരം ആരാധകര്‍ ഗുരുവിനുണ്ട്-അവര്‍ ഈഴവരല്ല. കേരളത്തിലെ സാംസ്‌കാരിക നായകന്മാരുമല്ല. അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. എണ്ണത്തിലാകട്ടെ അവര്‍ വളരെ കുറവും. എന്നാലും ഗുരുവിന്റെ അമൃതവാണികള്‍ ഉള്‍ക്കൊള്ളുന്ന 'ആത്മോപദേശശതക'ത്തിലൂടെയും 'ദര്‍ശനമാല'യിലൂടെയും 'അറിവി'ലൂടെയും 'അദൈ്വതദീപിക'യിലൂടെയും മറ്റും മറ്റും കടന്നുപോയി മനനം ചെയ്യുന്ന അവരില്‍നിന്നുണ്ടാകുന്ന സ്വാഭാവികമായ പ്രതികരണം, ''ഗുരു പറയുന്ന ഈ രഹസ്യം ലോകനേതാക്കന്മാര്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ ലോകം എന്നേ രക്ഷപ്പെട്ടുപോകുമായിരുന്നു'' എന്നാണ്. ഗുരുവിനെ ഇത്തരത്തില്‍ അറിഞ്ഞ് ആരാധിക്കുന്നവര്‍ക്ക് കേരളത്തിലെ ജാതിചിന്തയെപ്പറ്റിയോ സാമുദായിക പ്രശ്‌നങ്ങളെപ്പറ്റിയോ ഒന്നും അറിയില്ല. അവര്‍ ഗുരുവിനെ ബന്ധപ്പെടുത്തിക്കാണുന്നത് സ്വന്തം ജീവിതത്തോടും ആകെ ലോകത്തിലെ ജീവിതക്രമത്തോടും ആണ്. സ്വന്തം ജീവിതത്തെ ഗുരുവിന്റെ ജ്ഞാനവചസ്സുകള്‍ എത്രമാത്രം സംഫുല്ലമാക്കുന്നു എന്ന് അവര്‍ ആത്മപരിശോധന നടത്തും. ലോകജീവിതത്തെ സംഫുല്ലമാക്കാന്‍ അതേ ഉപദേശങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അവര്‍ പരിശോധിക്കും. രണ്ടാമതു പറഞ്ഞത് എന്നും ഒരു സ്വപ്നമായും ആദ്യ പറഞ്ഞതു ജീവിത യാഥാര്‍ഥ്യമായും ആണ് അവര്‍ അനുഭവിക്കുന്നത്.


ഏറ്റവും ഉദാത്തമായ വിലയിരുത്തല്‍


നാരായണഗുരുവിനെ പ്രധാനമായും മൂന്നു തലത്തില്‍ കണ്ടു വിലയിരുത്തിപ്പോരാറുള്ളതിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടല്ലോ. അവയില്‍ ഏതാണ് ഏറ്റവും ഉദാത്തം? മൂന്നാമത്തേതുതന്നെ. കാരണം, ശാശ്വതത്വമുള്ള താത്ത്വികമായ ഒരു അടിത്തറ അതിനുണ്ട്. മാത്രമല്ല, അതിന് എക്കാലത്തും എവിടെയും സ്വീകാര്യമായ മൂല്യവുമുണ്ട്.

ഇങ്ങനെ നോക്കുമ്പോള്‍ ഗുരൂപദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ (മാധ്യമങ്ങള്‍ ഉള്‍പ്പെടെ) ഏതു തരത്തിലുള്ള വിലയിരുത്തലിനാണ് മുഖ്യസ്ഥാനം നലേ്കണ്ടത്? മൂന്നാമത്തേതിനുതന്നെ. എന്നാല്‍ മാധ്യമങ്ങളും ജനങ്ങളില്‍ മിക്കവരും ഇന്ന് മുഖ്യത കല്പിക്കുന്നത് അതിനല്ല. യേശുവിനെയും ശങ്കരാചാര്യരെയും രാമാനുജാചാര്യരെയും മധ്വാചാര്യരെയും ഒക്കെ സാമുദായികത വെച്ചുകൊണ്ട് നോക്കുന്നവരുണ്ടെങ്കിലും അവര്‍ നല്കിയ ജ്ഞാനസാരത്തിന്റെ സ്വരൂപം ഉള്‍ക്കൊള്ളാന്‍ പണ്ഡിതസമൂഹവും വിശ്വാസിസമൂഹവും ഒരുപോലെ ശ്രദ്ധവെക്കുന്നു. നാരായണഗുരുവിന്റെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ, അത് ഇനി സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും വരാം.


ജ്ഞാനസാരം


എന്താണ് ഗുരുക്കന്മാര്‍ കണ്ടെത്തിയ ജ്ഞാനസാരം? പ്രപഞ്ചത്തെ-ജീവിതത്തെ സംബന്ധിക്കുന്ന രഹസ്യം തന്നെയാണത്. പല ഗുരുക്കന്മാര്‍ കണ്ടെത്തിയത് ഒരു രഹസ്യമോ പല രഹസ്യമോ? ഈ പ്രപഞ്ചം ഒന്നാണ്. ജീവിതം എന്ന അതിലെ പ്രതിഭാസവും ഒന്നാണ്. അപ്പോള്‍ അവയെ സംബന്ധിക്കുന്ന സത്യവും ഒന്നായിരിക്കാനേ തരമുള്ളൂ. അങ്ങനെയാണെങ്കില്‍, പല ഗുരുക്കന്മാര്‍ പലതരത്തില്‍ പറഞ്ഞതോ? അവര്‍ പറഞ്ഞതിലെ തരത്തിനേ വ്യത്യാസമുള്ളൂ; അവയിലെ പൊരുളിനു വ്യത്യാസമില്ല. എന്താണ് ആ പൊരുള്‍? സ്വന്തം ജീവിതത്തെ തീവ്രമായ ഒരു തപസ്സാക്കിത്തീര്‍ത്ത ഗുരു, ആ സത്യത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്:

'' 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം.'' (ആത്മോപദേശശതകം-24)

അതായത് 'അവന്‍', 'ഇവന്‍', 'മറ്റേവന്‍', 'അത്', 'ഇത്', 'മറ്റേത്' എന്നൊക്കെ നാം വെവ്വേറെ എന്നതുപോലെ മനസ്സിലാക്കിപ്പോരുന്നതെല്ലാം, ആദിമമായ ഒരൊറ്റ സത്യത്തിന്റെ നാനാതരം പ്രകടഭാവങ്ങളാണ്. ആ സത്യത്തെ ആത്മാവെന്നു ഗുരു വിളിച്ചു. ആധുനിക ഭൗതികശാസ്ത്രജ്ഞന്‍, ഭൗതിക പ്രപഞ്ചത്തിനെല്ലാം ആധാരമായിരിക്കുന്നത് ഊര്‍ജമാണെന്നു കണ്ടെത്തി. അതുപോലെ, ഭൗതികമെന്നോ അല്ലാത്തതെന്നോ ഉള്ള ഭേദമില്ലാതെ സമസ്തപ്രപഞ്ചത്തിനും ആധാരമായിരിക്കുന്നത് ആത്മാവാണ്. ഊര്‍ജം എന്ന ഒരൊറ്റ സത്യം വടിവാര്‍ന്നതാണ് ഭൗതിക പ്രപഞ്ചമെന്ന് ഭൗതികശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കുന്നു. ആത്മാവ് എന്ന ഏക സത്യം വടിവാര്‍ന്നതാണ്. ഭൗതികവും ഭൗതികേതരവും ഉള്‍പ്പെടുന്ന പ്രപഞ്ചം എന്ന് ഗുരു ദര്‍ശിക്കുന്നു. എന്താണ് ഈ ആത്മാവ് എന്ന സത്യം? അതു പൊരുളില്‍ അറിവാണ്. ബോധമാണ്. എന്തിനെ സംബന്ധിക്കുന്ന അറിവ്? ഒന്നിനെയും സംബന്ധിക്കുന്ന അറിവല്ല. സകലതിനെയും സംബന്ധിക്കുന്ന അറിവ് ഏത് ബോധത്തിലാണോ രൂപംകൊള്ളുന്നത് ആ ബോധമാണ് ആത്മാവ്. ആ അറിവില്‍ നടക്കുന്ന അനാദിയായ കളിയാണ്, അഥവാ നാടകമാണ് ഈ പ്രപഞ്ചവും ജീവിതവും എല്ലാം. ഗുരുവിന്റെ വാക്കുകളില്‍ത്തന്നെ പറഞ്ഞാല്‍:

''അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.'' (ആത്മോപദേശശതകം-34)

ഈ സത്യം സിദ്ധാന്തിക്കാനായി ആധുനികശാസ്ത്രത്തിനു സ്വീകാര്യമായ പരീക്ഷണ നിരീക്ഷണങ്ങളും വിശ്ലേഷണരീതിയും ഒക്കെ പ്രയോജനപ്പെടുത്താന്‍ ഗുരു ശ്രദ്ധിച്ചിട്ടുമുണ്ട്.

സകലതും ഒരൊറ്റ ആത്മസത്യത്തിന്റെ കളിയാണ് എന്നറിയുമ്പോഴോ? ആ ഏകത്വബോധം ജീവിതത്തിലും ജീവിതതാത്പര്യങ്ങളിലും പ്രതിഫലിക്കും.

''അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.'' (ആത്മോപദേശശതകം-24)

എന്നത് അപ്പോള്‍ ആദ്യം ഉദ്ധരിച്ച പദ്യഭാഗത്തിലെ ദര്‍ശനത്തിന്റെ പ്രയോഗഭാവമാകും. അപ്പോള്‍ ഇപ്പറഞ്ഞ പദ്യഭാഗം ഒരു ഹിതോപദേശം മാത്രമല്ല.
''അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം.''

എന്ന തത്ത്വാവബോധം യഥാര്‍ഥ ജീവിതത്തില്‍ പ്രതിഫലിച്ചതു മാത്രമാണത്. എന്നാല്‍ ഇത്തരത്തില്‍ രണ്ടു വശങ്ങളെ ചേര്‍ത്തുവെച്ച്, ഇപ്പറഞ്ഞ ഹിതോപദേശത്തെ ഒരു മുഴുവന്‍ പദ്യത്തിന്റെ ഭാഗമായി കാണുന്നവര്‍ വളരെ വിരളം. തത്ത്വാവബോധവും ജീവിതത്തില്‍ അതിന്റെ പ്രയോഗവും ഒരൊറ്റ നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയായിരിക്കുമ്പോഴേ തത്ത്വദര്‍ശനം ജീവിതഗന്ധിയായിരിക്കുകയുള്ളൂ. അത്തരത്തിലുള്ളതാണ് നാരായണഗുരുവിന്റെ ഒരിക്കലും മരണമില്ലാത്ത സത്യദര്‍ശനവും.


മറ്റൊരു പ്രയോജനതലം


ഇപ്പറഞ്ഞ അദൈ്വതദര്‍ശനംതന്നെയാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സൂക്തത്തിന്റെയും അന്തര്‍രഹസ്യമായിരിക്കുന്നത്. ഏകതയുടെ തലം, ജാതിയും മതവും കടന്ന്, ദൈവത്തിന്റെ ഏകതയിലെത്തുന്നതിനു മുന്‍പ് പ്രസക്തമായിവരുന്ന മറ്റൊരു തലമുണ്ട്-'ഒരു ലോകം' എന്നത്. ഈ ലോകം ഒരൊറ്റ സത്തയാണ്. ഒരൊറ്റ യൂണിറ്റാണ് എന്നതാണ് വസ്തുത. അതില്‍ അധിവസിക്കുന്ന കോടാനുകോടി ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് മനുഷ്യന്‍. മനുഷ്യന്‍ ഒഴികെയുള്ള ജീവിവര്‍ഗങ്ങളെല്ലാം ലോകത്തെ ഒന്നായിക്കണ്ടനുഭവിച്ചുകൊണ്ട് സ്വസ്ഥരായി കഴിയുന്നു. വിവേകശാലികളെന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ മാത്രം ലോകത്തെ അനേകം തുണ്ടുകളായി (രാജ്യങ്ങളായി) വിഭജിച്ച് ആ തുണ്ടുകളുമായി താദാത്മ്യപ്പെട്ടു കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒരു തുണ്ടിനെ മറ്റൊന്നില്‍നിന്നു വേര്‍തിരിക്കുന്ന രേഖ ഭൂപടത്തിലല്ലാതെ ഭൂതലത്തില്‍ കാണുകയില്ല. ഈ കാല്പനികരേഖകളുടെ സംരക്ഷണത്തിനുവേണ്ടി മനുഷ്യന്‍ ചെലവിടുന്ന പണവും പ്രയത്‌നവും എത്ര വലുതാണ്. എത്ര സഹജാതരെയാണ് അതിനുവേണ്ടി നിഷ്‌കരുണം വെടിവെച്ചിടേണ്ടിവരുന്നത്. മനുഷ്യന്റെ അജ്ഞത അവന്റെ സാമൂഹികജീവിതത്തില്‍ പരമാവധി എത്തിനില്ക്കുന്ന ഒരു സന്ദര്‍ഭമാണിത് എന്നു പറയാം. ഇതൊക്കെ ഓര്‍ക്കുമ്പോഴാണ്, ''ഗുരുക്കന്മാരുടെ വാക്കുകള്‍ ലോകനേതാക്കള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ലോകം രക്ഷപ്പെട്ടുപോകുമായിരുന്നു'' എന്നു ചിലരെങ്കിലും ചിന്തിച്ചുപോകുന്നത്. ഇത്തരം ചിന്തകളൊക്കെ വെറും സ്വപ്നാടനങ്ങള്‍ മാത്രമാണെന്നുള്ളതു സമ്മതിച്ചേ മതിയാവൂ. മനുഷ്യര്‍ തമ്മില്‍ ജാതിഭേദം ഇല്ല എന്നുള്ള ഗുരുവിന്റെ നിലപാടും ഇതുപോലെത്തന്നെ ഒരു സ്വപ്നമായി അവശേഷിക്കുകയല്ലേ? എന്നാലും മഹാഗുരുക്കന്മാരുടെ മഹത്‌സ്വപ്നങ്ങള്‍, അപ്രായോഗികം എന്നു സമ്മതിക്കവേ തന്നെ, അവ എത്രയോ സത്യവും മൂല്യമുള്ളതുമാണെന്ന് നാം സമ്മതിച്ചുപോകുന്നു. ഇത്തരത്തില്‍ മഹത്‌സ്വപ്നങ്ങള്‍ കാണുന്ന മഹാഗുരുക്കന്മാര്‍ കാലാകാലങ്ങളില്‍ സംഭവിച്ചിരുന്നില്ല എങ്കില്‍ ഈ ലോകത്തില്‍ മനുഷ്യരുടെ ജീവിതം ഇന്നുള്ളതില്‍നിന്ന് എത്ര തരംതാഴ്ന്നതാകുമായിരുന്നു! അത്രയ്ക്ക് കട്ടപിടിച്ചതാണ് മനുഷ്യനില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അജ്ഞത.

''അറിവിനെ മൂടുമനിത്യമായയാം ഈ ഇരുളിനെയീര്‍ന്നെഴും ആദിസൂര്യനാ''യിട്ടാണ് ഓരോ കാലഘട്ടത്തിലും ഓരോ ഗുരു ഭൂജാതനാകുന്നത്. ആ പരമ്പരയിലെ ഇങ്ങേയറ്റത്തെ ഒരു കണ്ണിയാണ് നാരായണഗുരു.

http://www.mathrubhumi.com/article.php?id=485375

Friday, March 26, 2010

132.Evergreen Treasure - Sree Narayanaguru


Evergreen Treasure - Sree Narayanaguru


TRACK LISTING:

1. Janani Navaratna Manjari

Artist(s): Kaviyoor Revamma
2. Narayan Moorthe

Artist(s): Kaviyoor Revamma
Lyricist: Kumaranasan

3. Shanmuga Dasakam

Artist(s): Kaviyoor Revamma4. Sivaprasadha Panchakam

Artist(s): Kaviyoor Revamma5. Vasudevashtakam

Artist(s): Kaviyoor Revamma6. Vinayakashatakam

Artist(s): Kaviyoor Revamma

Monday, March 15, 2010

131.Sri Narayana Guru-An Appreciation-By Swami RANGANATHANANDA..... SWAMI RANGANATHANANDA......

Romain Rolland, in his well-known work "The Life of Ramakrishna" speaking about the Great Shepherds of Modern India, refers also to numerous less known spiritual leaders, and introduces Sri Narayana as the ‘Great Guru’

"whose beneficent spiritual activity was exercised for more than forty years in the State of Travancore over some million faithful souls. He preached, if one may say so, a Jnana of action, a great intellectual religion, having a very lively sense of the people, and their social needs. It has greatly contributed to the uplifting of the oppressed classes in Southern India and its activities have in a measure been allied to those of Gandhi." (Footnote to p. 166)

Sri Narayana Guru came of a section of India’s population which possessed no rights and privileges and which consequently received the name of Depressed Classes in modern times. Totally neglected and often oppressed and suppressed for a thousand years by the higher classes, the seventy million Depressed Classes of India, as of other parts of the world, constituted the basis of economic prosperity and social well-being of the country, as they formed the entire labour front. Continued slavery for generations had produced in these classes, as it is bound to produce in any class of men, an oppressive sense of its own little ness and helplessness–a sense of despair. Slavery is bad enough; but a situation in which the slave begins to accept his position as part of a natural social order–a position in which there is dictated duty without any inherent right and privilege–is something which reduces man to the level of cattle and robs him of his human prerogatives. This was precisely the condition of the Indian masses at the beginning of the nineteenth century when India was thrown open to the play of world forces. The mingling of the age-old idealism of India with the thought-forms and forces of the modern world has ushered a new epoch in Indian History, whose foundations were laid in the last century by the life and work of a few great leaders and the movements associated with them. These teachers and movements mainly appealed to the higher classes generating in them a sense of past guilt and of their present ‘duty to the masses.’ The movements have borne fruit so that the Renaissance in India does not exhaust itself in a mere political upheaval but assumes the more enduring forms of a religious awakening and social transformation. The world outside sees mostly India’s political awakening. Far more important to India herself is the great struggle for social justice and social well-being that is going on with in her bosom. It is, in the words of Swami Vivekananda,

"a struggle unto life and death to bring about a new state of things–sympathy for the poor–and bread to their hungry mouths–enlightenment to the people at large–and struggle unto death to make men of them who have been brought to the level of beasts, by the tyranny of your forefathers."

Thanks to the work of Ram Mohan and Dayananda, Vivekananda and Gandhi, Hindu Society has seriously taken in hand the work of self-purification. The Charter of Freedom has been proclaimed with no uncertain voice and the dead-weight of custom and tradition is being slowly lifted. We have also to be beholden to western thought and political practice which have helped to break our ‘crystallised civilization.’ Social progress in India has always been on the lines of the sharing of the benefits of culture and of higher Hindu thought by larger and larger sections of the population. Democratisation of knowledge and of opportunity meant also the elevation of the people. The best genius of Hinduism lay in this direction in a special sense. If there had been stagnation due to the dead-weight of meaningless custom and oppressive tradition, it meant only that society had forgotten the larger plan and purpose of the ancient leaders. Society is then need of a new dynamism. In India, this urge to progress has always come from great saints and sages and not from mere political thinkers. A new passion for dharma has supplied the necessary revolutionary urge Hinduism seeks to demonstrate that the progress and well-being of the masses do not lie against religion. They are, more properly, tests as to the soundness of a religion. Swami Vivekananda sums up this out look and programme in the formula: "Elevation of the masses without injuring their religion."

But the awakening of the conscience of the privileged is only on act in the drama of enfranchisement. The other equally, if not more important, part is the process of self-discovery on the part of the oppressed themselves. This period of awakening of the Mass to a sense of its own worth and importance is a critical period in the history of a people. It may be either explosive and destructive or gentle and constructive; but the effect is revolutionary in both cases. The most serious criticism against a violent revolution is that it rarely achieves its original purposes. The second type is more permanent and far-reaching in its effects.

That these recent changes in Hindu Society are of a peaceful and constructive character is as much owing to the good sense of the Indian masses as to the soundness of Hindu social philosophy and ideals. The movement of reform associated with Sri Narayana Guru is unique in one important respect. It is entirely constructive and devoid of any bitterness against the higher classes. All over the world, the unprivileged classes, in their awakening, have manifested what may be called legitimate hostility and bitterness against the privileged. All the blame has been attached to one side. From the purely human point of view, there may be some justification for this attitude and the class-hatred that it fosters. But it is harmful to the abiding interests of social health and well-being. The theory that all social progress is the result of class-antagonism and class war is yet to be proved. The clash of interests in a society is inevitable. What is not so evident is that social progress is the beneficent result of such clashes. It is more reasonable to hold that true progress is possible only where class antagonism is least, in virtue of the emphasis on ideas and ideals which are the common wealth of all classes. This is the meaning and significance of the Indian conception of Dharma–a conception which seeks the unity of social endeavour through harmony and co-operation. It is to the eternal glory of Sri Narayana Guru to have inaugurated a movement which embodies in itself this unique genius of Hinduism and to have released the forces of the spirit for the solution of the many pressing problems of even the mundane life of his people. In this, he takes rank with the saints and reformers of earlier centuries and, more specially, with Guru Nanak the founder of the Sikh fraternity. Except in one respect, there is striking similarity between the life and work of these two masters who are separated by about five centuries. Nanak belonged to the higher classes but fraternised with and reformed the lowly and the lost in Hindu Society. Narayana Guru was born with the social stigma of an untouchable among whom he worked and whose life he transformed. The lowness of his birth could in no way hide or smother the richness of his native endowment. It is this wealth of native genius that enabled him to raise himself and his people above the depressing circumstances of an unjust social order. He imparted life to the almost dead bones and muscles of his people and made them conscious of their human worth and dignity. Rightly is he called ‘the Guru’ whose breath is hope and whose touch is life.

Sri Narayana shows himself at his best in wisdom and discernment in the role of a religious and social reformer. There has been no dearth of reformers and reform proposals in modern India. But most of the social reforms advocated by them are more ornamental than real. In his famous lecture on ‘My Plan of Campaign’, Swami Vivekananda refers to this problem in these words:

"To the reformers I will point out, that I am a greater reformer than any of them. They want to reform only little bits. I want root-and-branch reform. Where we differ is in the method. Theirs is the method of destruction; mine is construction. I do not believe in reform; I believe in growth……We admit there are evils. Everybody can show what evil is, but he is the friend of mankind who finds a way out of the difficulty. Like the drowning boy and the philosopher, when the philosopher was lecturing him the boy cried–‘Take me out of the water first’; so our people cry: ‘We have had lectures enough, papers enough, societies enough, where is the man who will lend us a hand to drag us out? Where is the man who has sympathy for us?’ Aye, that man is wanted."

About the these words were spoken at Madras by the great prophet of the modern Indian Renaissance, he sunken masses of the neighbouring province of Kerala were finding their hopes and their voice in the personality of Sri Narayana Guru who had by then started his silent work of transformation. World events are compelling us to the view that the best legislative authority in the world is Character. The Rishi has always been recognised as the law-giver in India. His knowledge and his detachment constitute the guarantee for the equity of his legislation. In Sri Narayana Guru the people found such a law-giver. Himself a monk; and a man of God, in virtue of which he rose above all social conventions and obligations, he yet descended to the level of his fellowmen in an attitude of compassion, and lent his loving hands to drag them out of their misery. And he had the supreme satisfaction to witness, even in his own life-time, the ample reward of his labours in the improved moral tone and the material well-being of his people.

Sri Narayana Guru is reputed to have been a great Ayurvedic physician. But he was a greater physician of social maladies. He prescribed education as the one remedy for all the ills of the depressed classes. He was the unwearied champion of modern education for his people. This was to pave the way for their economic and social advancement. Equally important is the acquirement of culture, for which he prescribed Sanskrit education. A third vital need was spiritual sustenance, which comes first in importance in his scheme. To meet this need, he consecrated temples and shrines. Temples, modern education, and Sanskrit culture formed the integral parts of the Guru’s method of ‘root and-branch reform.’ In asking his people to depend upon their own resources he inspired them with self respect and self-help which helped to draw out their latent capacities. The power thus released was canalised into constructive channels resulting in the creation of a network of institutions to serve the religious, educational, social and economic needs of the community throughout the Province of Kerala.

The curse of untouchability is practised in its most extreme form in Kerala, for which that province had earned the name of ‘a lunatic asylum’ from Swami Vivekananda. The thoughts of Swami Vivekananda and Mahatma Gandhi mingled with the silent and steady work of Sri Narayana Guru led to the great act of expiation in the famous Temple-entry Proclamation, which at one stroke bridged the wide gulf that separated the classes from the masses and wiped away one of the deep-seated stains on the Society and the Province. In this great achievement, Sri Narayana Guru’s contribution has been immense. Under the inspiration of his name and ideals, the depressed classes of Kerala are making rapid strides in educational advancement and economic improvement. In regard to several sections of them, the name ‘depressed class’ is a thorough misnomer to-day. It is only a question of time when this stigma on them and on Hindu Society will be a thing of the past, not merely in the Province of Sri Narayana Guru’s birth but also in the whole of India. This was the dream of Swami Vivekananda as it is the passion of Mahatma Gandhi to-day. Only then will be accomplished the purification and strengthening of Hindu Society and Hindu Religion when the paralysed limb of Society comprising the seventy million people of the unprivileged classes will be galvanised into self-conscious activity, and contribute their share to the building up of a healthier national life. In this great work of reform and consolidation in the wider field of India, the ideals and methods of Sri Narayana Guru are bound to be an unfailing source of inspiration and guidance. In all that he was and all that he did, Sri Narayana Guru stands as the supreme symbol of hope and redemption to the depressed classes of India.

Monday, March 8, 2010

130. Gurudarshanam -AudioTRACK LISTING:

Guruhridayam

Artist(s): G.Venugopal
Lyricist: S. Ramesan Nair

Mizhineeru Gangajalam

Artist(s): PS. Renuka Devi
Lyricist: S. Ramesan Nair

Anaswara Manthram

Artist(s): G.Venugopal
Lyricist: S. Ramesan Nair

Avanavan Athmasuktham

Artist(s): PS. Renuka Devi
Lyricist: S. Ramesan Nair

Avadhootha Naryanam

Artist(s): G.Venugopal
Lyricist: S. Ramesan Nair

Guru Vachanathil

Artist(s): PS. Renuka Devi
Lyricist: S. Ramesan Nair

Aruvippurathe

Artist(s): G.Venugopal
Lyricist: S. Ramesan Nair

Upanisha

Artist(s): G.Venugopal
Lyricist: S. Ramesan Nair

Sivagiri Theerthadhanam

Artist(s): G.Venugopal
Lyricist: S. Ramesan Nair

Gramathin Gramam

Artist(s): PS. Renuka Devi
Lyricist: S. Ramesan Nair

Monday, March 1, 2010

129.Yugapurushan Movie on Life and Times of Gurudevan


The great man who proposed the ideology of equality and brotherhood, the man who fought against the ruthless caste system that was deep routed in Kerala society, the pure soul who declared ‘One caste, one religion, one God for man’, the story of this human lover is brought to reel life by R. Sukumaran, the director who gave the indelible hits like Padamudra and Rajashilpi. Fifteen years of extensive study about Gurudevan’s life has made this film enthusiastic to sketch the incredible life of Sree Narayana guru into reel.

When caste system was reigning in Kerala society, when low caste people were subjected to hardcore injustice, Nanu Asan decided to fight against it and also pledged the upliftment of lower caste people. He gave away all worldly pleasures and wandered, searching the truth and meaning of life. Portraying the life of such an ideal man, was a relatively hard task. The task of the director was to get the message of Gurudevan to people and to illustrate the hardships undergone by Gurudevan for attaining his goal of equality an upliftment. Investing money for an art based subject, was a huge risk. In present period of commercialization of film industry, when everyone is behind profit and no one dares to produce film which doesn’t have breath taking fight scenes, heart warming romance or songs, A. V. Anoop, Chairman of Cholayil group, the makers of Medimix soap, came forward to produce this epic, under the banner of A.V.A. Productions.


Tamil actor, Thalaivasal Vijayan portrays the character of Sree Narayana Guru in the film. thre is a big star caste in the movie including Mammootty, Navya Nair, Kalabhavan Mani, Siddique, Babu Antony, Jagathy Sreekumar, Sukumari etc. The historical figures such as Mahatma Gandhi, Tagore, Swami Vivekananda, Kumaran Asan, Dr. Palpu and Ayyankali too make an appearance in the movie.
The lyrics for the movie was written by Kaithaprom Damodaran Namboothiri and music is byMohan Sithara.


More details about Yugapurushan movie here:-
http://www.keral.com/yugapurushan/index.html

129.Sree Narayana Guru Sampoorna Krithikal

128.A rare Picture of Sree Narayana Gurudevan


Restoring a rare picture of Gurudevan


About two years ago my brief visit to the Alummoottil Meda (manor) at Muttom, Mavelikkara, was primarily to shoot pictures of that old manor. At the time, I noticed a large framed picture of Gurudevan that donned the wall of the Meda's hallway. Being familiar with most of Gurudevan's real-life photographs that are currently in the public domain, this ageing picture on the wall struck my attention as one not seen nowadays in the press, websites and journals. I clicked a couple of shots of the picture from off the wall and compared it to many of the similar looking pictures of Gurudevan, only to confirm that this was indeed a unique one. Also noted that the picture was deteriorating due to the affects of tropical weather.

Last week one of the current heirs of the Alummoottil family, Mr. Radhakrishnan Madhavan, and I met at Muttom to have this picture restored and digitized for long term preservation. We opened up the heavily misted glassed frame, gently cleansed the emulsion layer of the photo-paper and using macro lenses copied the original print on a high resolution DSLR camera.


Photograph or painting


The reason I am still calling this a 'picture' (and not insisting it is a 100% photograph) is because it is evidently a highly "touched-up" photograph ~ most likely shot, touched-up, re-photographed, enlarged and printed by 'Sree Krishna Photos, Kayankulam' as indicated on the mount ~ not sure whether the studio exists today.


I have run the picture through art experts, who concur that it is a "touched-up" photograph and not a painting; as in the early 20th century there were hardly any artists who could have achieved such a high degree of perfection in portraiture painting in Kerala. Aso there is no artist's sign-off or dating. Details of the 'untouched' portions (such as clothes, hands etc.) are of a high photo-realistic quality.


It was rather common practice in the early days of black & white plate photography that photo studios employed artists to cut & paste the subject on new backgrounds and to give finishing touches to portraits; sometimes doing the 'touch-up' work directly on the large format negative plates itself. Where the original shot was not under ideal lighting conditions and background settings, these artists often replaced the background by painstakingly blending the cut-out edges, by touch-up artwork, to a backing paper, and finally re-photographing on a second negative plate. Thus achieving the kind of results we easily get today in Photoshop.


History of the picture


Information collected so far indicates that the original picture was most likely created by the Alummoottil family through a photographing commission, during one of Gurudevan's private visits to their Meda circa 1920; when Alummootil Channar was celebrating his Sashtiabdapoorthy and the Guru graced the function and stayed at the Meda for a couple of days. It was not unusual in those days that prominent families arranged for a photographing session on Gurudevan's private visits.


With the kind permission of senior members of the Alummoottil family (Dr. Ravindran Madhavan and Mr. Radhakrishnan Madhavan) I am pleased to release this picture today into public domain.


Attribution on the digital edition


This digital edition would be available for public use, but shall bear 'Creative Commons' attribution to the Alummoottil Family. Wherever the picture is to be used, 'attribution of source' is expected to be disclosed as below.


CC Attribution: Alummoottil Portrait 1920For attribution type refer:http://creativecommons.org/licenses/by/3.0/Sujit
Mavelikkara
28 February 2010Source:

https://docs.google.com/Doc?docid=0AYCoy7c6r-HcZGZkbXg2bV8xMTF3cTZ0aDlkeA&hl=en

Monday, February 8, 2010

127.ശ്രീനാരായണഗൌരവംശ്രീനാരായണഗൌരവം:പ്രൊഫസര്‍. ഡോ: പി.സി. രഘുരാജ്,


പത്തൊമ്പതാം ശതകത്തില്‍ പാശ്ചാത്യസംസ്കാരത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുവാന്‍ ഭാരതത്തെ സജ്ജമാക്കുക എന്നതായിരുന്നു സാമൂഹ്യപരിഷ്കര്‍ത്താക്കളായ ഭാരതീയാചാര്യരുടെ പൊതുവായ ലക്ഷ്യം. ഭാരതം മുന്‍പു നേരിട്ടിട്ടുള്ള വെല്ലുവിളികളില്‍ നിന്ന് വ്യത്യസ്തമായി, പാശ്ചാത്യരുടെ അധിനിവേശരീതിയ്ക്ക് ആധുനികശാസ്ത്രത്തിന്റെ പിന്‍‌ബലമുണ്ടായിരുന്നു. അതിന്റെ വര്‍ണ്ണാഭമായ ജൈത്രയാത്രയുടെ വിളംബരമായിരുന്നു പ്ലാസിയുദ്ധത്തില്‍ ബ്രിട്ടിഷുകാരുടെ വിജയം. സാധാരണ പരാജിതരാഷ്ട്രം ആയുധം വെച്ചു കീഴടങ്ങി, വിജയിയുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയാണു പതിവു് ; സ്വത്വം അടിയറവെച്ചുകൊണ്ടുപോലും. എന്നാല്‍, ഭാരതമാകട്ടെ, പരാജയം സൈനികം മാത്രമാണെന്നു കണ്ട്, വീണ്ടും സമസ്തശക്തിയും സംഭരിച്ച് ഏറ്റുമുട്ടലുകള്‍ക്കായി തെയ്യാറാവുകയും നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സംസ്കാരവും വീണ്ടെടുക്കുകയും ആണു ചെയ്തത്. ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഇടങ്ങളിലെ ജനങ്ങളാകട്ടെ, അധിനിവേശക്കാര്‍ക്കു കീഴടങ്ങി, അവരുടെത്തന്നെ മങ്ങിയ പതിപ്പുകളായി രൂപാന്തരപ്പെടുകയാണല്ലോ ഉണ്ടായത്. ഇതിനെന്താണു കാരണം?

ഭാരതത്തിന് ചൈതന്യവത്തായ ഒരു സംസ്കാരമുണ്ട് എന്നതാണീ ചോദ്യത്തിനുള്ള ഉത്തരം. അതാകട്ടെ ശാശ്വതസത്യത്തിലധിഷ്ഠിതവും. വെല്ലുവിളികളെ അതിജീവിക്കുകമാത്രമല്ല, അത്തരം ശക്തികളെ മെരുക്കി ആത്മസാക്ഷാല്‍ക്കരിക്കുകകൂടി ചെയ്തു ഭാരതം. ഈ സാംസ്കാരികനൈരന്തര്യത്തെ നിലനിര്‍ത്തുക എന്ന യുഗദൌത്യമാണ് ഇന്നാട്ടിലെ ആചാര്യന്മാര്‍ എക്കാലവും അനുഷ്ഠിച്ചുപോന്നിട്ടുള്ളത്.
അടിസ്ഥാനതത്വങ്ങളായ ഉപനിഷദ്‌വാക്യങ്ങളെ മുറുകെപ്പിടിച്ച് അവയെ കാലാനുസാരിയായി വ്യാഖ്യാനിച്ച്, നവീനയുഗത്തിലും അവ വിലപ്പെട്ടവയെന്നു തെളിയിക്കുകയായിരുന്നു ശ്രീനാരായണനടക്കമുള്ള ആചാര്യപരമ്പര. വര്‍ണ്ണാശ്രമധര്‍മ്മം, ജാതിവ്യവസ്ഥ, രാജവാഴ്ച തുടങ്ങിയ സമ്പ്രദായങ്ങളില്ലെങ്കിലും പുതുയുഗത്തിലും തത്വചിന്ത പ്രസക്തമാണെന്ന് സ്വജീവിതം കൊണ്ടു തെളിയിച്ച നിരവധി ഭാരതപുത്രന്മാരില്‍ പ്രമുഖനായിരുന്നു ശ്രീനാരായണഗുരു.

ഗുരുദേവന്റെ ജീവിതദൌത്യവും സന്ദേശവും ഭാരതീയാ‍ചാര്യന്മാരുടെ രീതിയില്‍നിന്നും വളരെയൊന്നും വ്യത്യാസമില്ലാത്തതായിരുന്നു. അഥവാ, ഭാരതീയരായ ആചാര്യവര്യരെല്ലാം പൊതുവായ ഒരു ലക്ഷ്യത്തെ മുന്‍‌നിര്‍ത്തി ആദര്‍ശശാലികളായി പ്രവര്‍ത്തിച്ചവരാണു്. അവരുടെ ലക്ഷ്യവും ആദര്‍ശവും എന്തായിരുന്നു എന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ്‍` ഇവിടെ കുറിച്ചുവെയ്ക്കുന്നത്.

സ്വമതത്തിലെ അന്ധകാരവും വിദേശമതങ്ങളുടെ ആക്രമണവും ഒന്നിച്ചു നേരിടേണ്ടിവന്ന ശ്രീനാരായണന്‍, കഠിനമായ തപശ്ചര്യയിലൂടെ ആര്‍ജ്ജിച്ച സ്ഥിതപ്രജ്ഞത ആയുധമായി. ഹിന്ദുമതത്തെ, അദ്വൈതമാകുന്ന അമൃതം കൊണ്ട് പുനര്‍ജ്ജീവിപ്പിച്ച അദ്ദേഹം തദ്വാരാ തകര്‍ന്നുകൊണ്ടിരുന്ന സമൂഹത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. അന്നു കേരളത്തിലെ ‘അവര്‍ണ്ണരില്‍’ മുമ്പന്തിയില്‍ നിന്ന ഈഴവസമുദായമായിരുന്നു ഗുരുദേവന്റെ പ്രധാന പ്രവര്‍ത്തനമേഖല. അതേസമയം ഇതരസമുദായങ്ങളെക്കുറിച്ച് മനസാ വാചാ കര്‍മ്മണാ ഒരു ഭേദചിന്തയും അദ്ദേഹം പുലര്‍ത്തിയില്ല. ക്ഷുദ്രമൃഗങ്ങള്‍ കൂടി ശാന്തരാകുന്ന ആ ദിവ്യസന്നിധിയില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കു സ്ഥാനമില്ലായിരുന്നു.

സമൂഹത്തില്‍ മൊത്തം നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉച്ചാടനം ചെയ്യാന്‍ അദ്ദേഹം ആദ്യമായി സ്വന്തം സമുദായത്തില്‍ത്തന്നെ പരീക്ഷണങ്ങള്‍ തുടങ്ങി. ഇതു പില്‍ക്കാലത്ത് ഗുരുദേവനെ ഒരു പ്രത്യേകസമുദായത്തിന്റെ ചട്ടക്കൂട്ടിലൊതുക്കാനുള്ള ശ്രമങ്ങള്‍ക്കും കാരണമായി. സവര്‍ണ്ണരില്‍ നിന്ന് കഠിനമായ എതിര്‍പ്പു നേരിടേണ്ടിവന്നുവെങ്കിലും, തപോധനനായ അദ്ദേഹത്തിന്റെ നിര്‍വൈരമായ സമീപനം എല്ലാ വിമര്‍ശനങ്ങളേയും കാലക്രമത്തില്‍ പുഷ്പാര്‍ച്ചനയാക്കിമാറ്റുന്നതു നമുക്കുകാണാം. ‘ഈഴവശിവപ്രതിഷ്ഠതന്നെ ഉത്തമോദാഹരണം.
മതത്തെ അനുഭൂതിയാക്കിമാറ്റിയ പൂര്‍വസൂരികളായ ആചാര്യരെപ്പോലെ ഗുരുദേവനും വേദാന്തതത്വങ്ങളിലുറച്ചുനിന്നുകൊണ്ടുതന്നെ സ്വന്തം നിയോഗം പൂര്‍ത്തീകരിച്ചു.

സാമൂഹ്യപരിഷ്കരണമെന്നത് കവലപ്രസംഗം കൊണ്ടോ നിയമവ്യവസ്ഥകോണ്ടൊ മാത്രം സംഭവിക്കുകയില്ലെന്നും, ഭാവാത്മകമായ പ്രവര്‍ത്തനവും സൈദ്ധാന്തികമായ പിന്‍‌ബലവും അതിനാവശ്യമാണെന്നും ശ്രീനാരായണന്‍ കാണിച്ചുതന്നു. വ്യക്തിശുചിത്വത്തിലും വിദ്യാഭ്യാസത്തിലും ഊന്നി, അധഃകൃതരെന്നു കരുതപ്പെട്ടിരുന്ന ഒരു സമുദായത്തെ കൈപിടിച്ചുയര്‍ത്തി, ഭാരതീയസംസ്കൃതിയുടെ അവകാശികളാക്കിമാറ്റിയ ആ പ്രവര്‍ത്തനം കേരളചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
‘ശ്രീനാരായണോപനിഷത്തിലെ’ മഹാവാക്യങ്ങളായ
“അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നു സുഖത്തിനായ് വരേണം”,
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‍” , തുടങ്ങിയവ സ്വത്വം വെടിഞ്ഞ് പരമതത്തെ ആശ്ലേഷിക്കാന്‍ വെമ്പിനിന്ന ഒരു വലിയവിഭാഗത്തെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

സമകാലികകേരളീയസമൂഹത്തെപ്പറ്റി ചിന്തിച്ചാല്‍, ഗുരുവചനങ്ങള്‍ക്കു പ്രസക്തി വര്‍ദ്ധിച്ചുവരുന്നതായിക്കാണാം. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന മഹാവാക്യത്തിന്റെ സാരം രാജ്യത്തിന്റെ സാംസ്കാരികൈക്യത്തിനുകൂടി സഹായകമാവും വിധം മനസ്സിലാക്കുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായമാണ് നമുക്കു വേണ്ടത്. ജാതിഭേദം കൊണ്ടുള്ള ഉച്ചനീചത്വങ്ങള്‍ അജ്ഞാനജന്യമാണെന്ന് ഈ വിദ്യാഭ്യാസം മാത്രമേ നമുക്കു പറഞ്ഞുതരികയുള്ളൂ. ശ്രീനാരായണഗുരുവിനെ ഈ ഒരു പരിപ്രേക്ഷ്യത്തില്‍ പുതുതലമുറ പുനര്‍വായനയ്ക്കു വിധേയനാക്കിയാല്‍, ജാതിരഹിതമായ ഒരു ദേശീയസമൂഹം സൃഷ്ടിക്കപ്പെട്ടേയ്ക്കാം.

അവലംബം: ‘ശ്രീനാരായണഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍’ [പി. പരമേശ്വരന്‍, ഭാരതീയവിചാരകേന്ദ്രം, 2008]

പ്രൊഫസര്‍. ഡോ: പി.സി. രഘുരാജ്,
സുധര്‍മ്മ
മാങ്കാവു്.
കോഴിക്കോട്